തയ്യാറാക്കിയത്: ജോയി മഞ്ചേരിൽ
തൊടുപുഴ:പാറപ്പുഴക്കാരുടെ പട്ടാളം കുഞ്ഞേട്ടൻ എന്നറിയപെടുന്ന മേക്കുന്നേൽ ഐപ്പ് .എം.വി. ഓർമയായി .ആരോഗ്യത്തോടെ ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്തു നടന്ന കുഞ്ഞേട്ടൻ്റെ അപ്രതീക്ഷിത വിയോഗം ഗ്രാമത്തിൻ്റെ സങ്കടമായി.തൊണ്ണൂറാം വയസിലാണ് വിട പറഞ്ഞത്.നാട്ടിലെ എല്ലാ പൊതുപരിപാടികളിലും ആഘോഷങ്ങളിലും തൻ്റെ സാന്നിദ്ധ്യം കൊണ്ടും കഴിയുന്ന വിധത്തിൽ സാമ്പത്തികമായി സഹായിക്കുന്ന വ്യക്തിയാണ് വിട വാങ്ങിയത് .പാറപ്പുഴയിൽ 3വർഷങ്ങൾക്കുമുമ്പ് നടന്ന ഓണാഘോഷവടം വലി മത്സര ത്തിൽ ഒന്നാം സമ്മാനം സ്പോസൺസർ ചെയ്തത് കൂടാതെ ആവേശം മൂത്ത് ടീമിൻ്റെ കൂടെ മത്സരിക്കാൻ വരെ സ്പോർട്സ്മാൻ സ്പിരിറ്റ്കാണിച്ചവ്യക്തിയാണ് .ഈ അടുത്ത കാലത്ത് നടന്ന കിംഗ്സ് പാറപ്പുഴ ക്ലബിൻ്റെ ഉദ്ഘാടനത്തിനും ഉദാരമനസ്സോടെ സംഭാവന നൽകിയ വ്യക്തിയായിരുന്നു കുഞ്ഞേട്ടൻ .ജീവതത്തിൽ തികഞ്ഞ അച്ചടക്കവും സമയനിഷ്ഠയും പാലിച്ച കുഞ്ഞേട്ടൻ എല്ലാവർക്കും മാതൃകയാണ് .അർഹതപെട്ടവരെ സഹായിക്കാൻ എന്നും മുൻപന്തിയിലായിരുന്നു .ദിവസവും രാവിലെ വിശുദ്ധ കുർബാന കണ്ടാണ് ദിനചര്യകൾ ആരംഭിക്കുന്നത് .തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മുഖം നോക്കാതെ ആരുടെമുമ്പിലും അവതരിപ്പിക്കാൻ ഒരു മടിയുമില്ലായിരുന്നു .നവതിയുടെ നിറവിലും കർമനിരതനായിരുന്ന ഒരു മാതൃക കർഷകൻ .സർവീസിലിരിക്കുമ്പോൾ ജയ് ജവാൻ എന്നും വിശ്രമ ജീവിതകാലത്ത് ജയ് കിസാൻ എന്നായിരുന്നു കുഞ്ഞേട്ടൻ്റെ മുദ്രാവാക്യം .സർവീസ് ജീവിതത്തെ കുറിച്ച സംസാരത്തിനിടയിൽ വാചാലാനുക പതിവാണ്.ഗാർഡ് ഓഫ് ഓണർ നൽകി ദൈവം ഇപ്പോൾ അദ്ദേഹത്തെ നിത്യ സമ്മാനത്തിന് വിളിച്ചിരിക്കുകയാണ് .റിട്ട. ഇന്ത്യൻ ആർമി ഉദ്യോഗസ്‌ഥനും മേക്കുന്നേൽ കുടുംബയോഗത്തിന്റെ പ്രസിഡന്റുമായിരുന്ന കുഞ്ഞേട്ടൻ്റെ സംസ്ക്കാരം ഇന്ന് പാറപ്പുഴ സെൻ്റ് ജോസഫ് പള്ളിയിൽ നടക്കും.




