വണ്ണപ്പുറം: വണ്ണപ്പുറം കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ്.ജോർജ് ബസ്സിലെ
ഡ്രൈവറായ നവാസ് ആനകെട്ടി പറമ്പിൽ ആണ് ബസ്സിൽ കളഞ്ഞു കിട്ടിയ രണ്ട് സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകി മാതൃകയായത്. സ്വർണ്ണത്തിന് റെക്കോർഡ് വില നിലനിൽക്കുന്ന കാലഘട്ടത്തിലാണ് സത്യസന്ധത ജീവിതത്തിൽ മാതൃകയാക്കിയ നവാസിന്റെ പ്രവർത്തി. വണ്ണപ്പുറം ആശ്രയ ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നവാസിനെ ആദരിച്ചത്. ആശ്രയചാരിറ്റിയുടെ യുടെ ചെയർമാനും ഇളംദേശം മുൻ ബ്ളോക്ക് പഞ്ചായത്ത് മെംബുമായ അഡ്വ. ആൽബർട്ട് ജോസ് അദ്ധ്യഷത വഹിച്ചു. വണ്ണപ്പുറം ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൾ ജലീൽ ഫൈസി നവാസിന് മൊമെന്റോ സമർപ്പിച്ചു. ടൗൺ ജുമാ മസ്ജിദ് പ്രസിഡന്റ് പി എം ഇല്യാസ് സെബാസ്റ്റ്യൻ കൊച്ചടിവാരം ജിജി മഞ്ഞക്കുന്നേൽ ബാബു ടി എ ജോജോ കുന്നപ്പിള്ളിൽ പിഎം അബ്ദുൾ ഖാദർ ജോൺസൺ കൊടികുത്തിയാനി ഇസ്മയിൽ മുടയ്ക്കൽ സുമോദ് ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.




