Timely news thodupuzha

പ്രതിസന്ധികൾ തരണം ചെയ്യാൻ കുട്ടികൾ കരുത്താർജിക്കണം; മന്ത്രി റോജി എം ജോൺ

ഇടുക്കി: ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്യാൻ കുട്ടികൾ കരുത്താർജിക്കണമെന്നും പ്രതികൂല സാഹചര്യങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കണമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി. എം. ജോൺ പറഞ്ഞു. വെള്ളയാംകുടി സെന്റ്‌. ജോർജ് പാരീഷ് ഹാളിൽ വച്ച് ഇടുക്കി എം. എൽ. എ റോയി. കെ. പൗലോസ് സംഘടിപ്പിച്ച സ്മാർട്ട്‌ ഇടുക്കി പ്രോഗ്രാമിന്റെ ഭാഗമായുള്ള എം. എൽ. എ എക്സ്സെലെൻസ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇടുക്കി നിയോജകമണ്ഡലത്തിലെ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകൾക്ക് ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്കും 100 ശതമാനം വിജയം കരസ്തമാക്കിയ സ്കൂളുകൾക്കുമുള്ള അവാർഡുകളുടെ വിതരണം മന്ത്രി നിർവഹിച്ചു.ഇടുക്കിയിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രമാറ്റത്തിനും പുരോഗതിക്കും ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് റോയാ കെ പൗലോസ് എം.എൽ.എ അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി.

മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, വികാരി ജനറാൾ റവ. ഫാദർ. എബ്രഹാം പുറയാറ്റ്,മോഹനൻ നായർ, സാന്ദ്രമോൾ ജിന്നി, ഷൈനി സജി,മിനി സാബു,ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ടോണി തോമസ്,മണിമേഖല, ജിപ്സി ജിമ്മി,കോമളം മോഹൻദാസ്, ടി. എൻ ബിജു, സെലിൻ തോമസ്, തോമസ് രാജൻ,എം. എൻ ഗോപി, എ. പി ഉസ്മാൻ, എം. കെ പുരുഷോത്തമൻ,മനോജ്‌ മുരളി,സിജു ചക്കുമ്മൂട്ടിൽ,ലീലാമ്മ ബേബി എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *