Timely news thodupuzha

അമ്പലപ്പുഴ ഷാജിമോൻ കൊലകേസിലെ പ്രതികളുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

കൊച്ചി: അമ്പലപ്പുഴ ഷാജിമോൻ കൊലകേസിലെ പ്രതികളുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി. കേസിൽ വിചാരണ കോടതി ശിക്ഷിച്ച ശിക്ഷ മൂന്ന് പ്രതികളെ ഡിവിഷൻ ബെഞ്ച് വെറുതെവിട്ടു. 1999 ഏപ്രിൽ 11 നായിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയ്ക്കിടെ ഷാജിമോനെകുത്തിക്കൊലപ്പെടുത്തിയത്.

ഷാജിമോനും പ്രതികളും തമ്മിലുണ്ടായ മുൻവൈര്യത്തെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പ്രോസിക്യൂഷൻ കേസ്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി-III പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിലെ തെളിവുകൾ പരിശോധിച്ച ഹൈക്കോടതി പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. പ്രതികൾക്കുവേണ്ടി സീനിയർ അഡ്വ. ബി. രാമൻപിള്ളയും അഡ്വ. ജോർജ് വിൻസി ജോസ്യും ഹൈക്കോടതിയിൽ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *