Timely news thodupuzha

കോൺഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

തൊടുപുഴ: തനിക്ക് ലഭിച്ച അധികാരം സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ. ജനക്കൂട്ടത്തിനിടയിൽ നിൽക്കുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ സന്തോഷം എന്നും. കേരളത്തിൽ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം എത്തിച്ച നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ മുൻസിപ്പൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാമത് ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷ വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ്, മുൻസിപ്പൽ വൈസ് ചെയർമാൻ കെ ദീപക്ക്, ഡി കെ ടി എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയ് മൈലാടി, ജിജി അപ്രേം, സി എസ് മഹേഷ്, കെ പി റോയി, കെ ജി സജിമോൻ, റോബിൻ മൈലാടി, റഷീ കപ്രാട്ടിൽ കൗൺസിലർമാരായ ലിറ്റി ജോസഫ്, ആതിര ജോഷി, പി വി അച്ഛമ്മ, കെ എസ് ജയകുമാർ, മേജോ, ഷഫീക്ക്, ജോസ് ലൈറ്റ്, ആർ ജയൻ, ജയ്സൺ ഒളമറ്റം , ജയ്സൺ സാർ, സത്യൻ, ജോ, സാജു മുണ്ടക്കൽ, ബേബി മാമ്പളയിൽ, ജോസഫ് കുര്യൻ, യൂജൻ ബേബി, ബിനു ഇടവെട്ടി, ജോസ് സാർ, ഹനീഫ റാവുത്തർ, ഐ.എൻ.റ്റി.യു.സി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കെ.പി റോയ് എന്നിവർ നേതൃത്വം കൊടുത്തു.

Leave a Comment

Your email address will not be published. Required fields are marked *