കലയന്താനി: 35 വർഷത്തിലധികം പഴക്കമുള്ള മരമാണ് വെട്ടിനീക്കിയത്. ഇതോടെ അപകടം ഒഴിഞ്ഞുപോയതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.തൊടുപുഴ പൂമാല റൂട്ടിൽ കലയന്താനിയിലെ പ്രധാന ബസ്റ്റോപ്പിന് സമീപം നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും അപകട ഭീഷണിയായി നിന്നിരുന്ന പയ്യാനിമരം വെട്ടിമാറ്റി.വി ബി സി ന്യൂസ് വാർത്തയെതുടർന്നാണ് അധികൃതർ മരം വെട്ടി നീക്കുവാൻ തയ്യാറായത്.

ഹൈസ്ക്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ. സെൻ്റ് മേരീസ് ദേവാലയം, നിരവധി വ്യാപാരസ്ഥാ പനങ്ങൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന പ്രധാന ജംഗ്ഷനാണിത്. 35 വർഷത്തിലധികം പഴക്കമുള്ള ഈ മുത്തശ്ശി പയ്യാനി മരത്തിന്റെ വേരുകൾ പൊങ്ങിയിട്ട് , ഓടയിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകളും പൊങ്ങിയ നിലയിലായിരുന്നു.

മഴക്കാലമായതോടെ റോഡി ലേക്ക് വളരെയധികം ചാഞ്ഞു നിൽക്കുന്ന മരം കാറ്റുണ്ടാകുമ്പോൾ ഏതുസമയവും മറിഞ്ഞു വീഴാവുന്ന നിലയിലായിരുന്നു. ഈ മരം വെട്ടിമാറ്റിയതോടെ വൻ ദുരന്തമാണ് ഒഴിവായത്.






