Timely news thodupuzha

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നതിനാൽ ചാർധാം യാത്ര നിർത്തിവച്ചു

ഡെറാഢൂൺ‌: ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ചാർധാം യാത്ര താൽകാലികമായി നിർത്തിവച്ചു. ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് യാത്ര നിർത്തിവച്ചത്. ചാർധാം യാത്രയുടെ റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ യാത്രാ മാർഗം തടസപ്പെട്ടു. കാലാവസ്ഥ അനുകൂലമാവുന്നതു വരെ തീർഥാടകർ ആരും തന്നെ യാത്ര തുടരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രാദേശിക അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തവണ ഏപ്രിലിലാണ് യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേക്കുള്ള ചാർധാം യാത്ര ആരംഭിച്ചത്. പ്രതിവർഷം ലക്ഷക്കണക്കിനു തീർഥാടകരാണ് ചാർധാം യാത്രയ്ക്ക് എത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *