Timely news thodupuzha

പീരുമേട് എം.വി.ഡിക്കെതിരെ വാഗമണ്ണിലെ ടാക്സി ഡ്രൈവർമാർ; ആർടിഒ ഓഫീസ് ഉപരോധിച്ചു

ഇടുക്കി: വാഗമണ്ണിലെ ടാക്സിവാഹനങ്ങൾക്കെതിരെ അമിതമായി ഫൈൻ ഈടാക്കുകയും ടാക്സി ഡ്രൈവർമാർക്കെതിരെ അകാരണമായി കേസിൽ കുടുക്കുകയും ചെയ്യുന്ന പീരുമേട് എം.വി.ഡിക്കെതിരെ സി.ഐ.ടി.യു ഏലപ്പാറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമണ്ണിലെ ടാക്സി ഡ്രൈവർമാർ പീരുമേട് ആർടിഒ ഓഫീസ് ഉപരോധിച്ചു. ഉപരോധസമരം സിഐടിയു ജില്ലാ പ്രസിഡന്റ് ആർ തിലകൻ ഉദ്ഘാടനം ചെയ്തു, സി.ഐ.റ്റി.യു.ജില്ലാ കമ്മിറ്റിയംഗം എം.റ്റി. സജി, സി.ഐ.ടി.യു നേതാക്കളായ രവി കുമാർ, അനിൽകുമാർ, സലീം, എന്നിവർ സംസാരിച്ചു കുശൻ അദ്ധ്യക്ഷനായിരുന്നു വാഗമണ്ണിൽ നിന്നും പിരിമിട്ടിലെത്തിയ നൂറുകണക്കിന് ടാക്സി ഡ്രൈവർമാർ പ്രകടനത്തിനുശേഷം ഉപരോധ സമരത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *