Timely news thodupuzha

വാഗമൺ വരാട്ടുമേട്ടിലെ റവന്യൂഭൂമി കൈയേറ്റം: കർശന നടപടിയുമായി താലൂക്ക്‌ ഭരണകൂടം

ഇടുക്കി: ആയിരം ഏക്കറോളം ഭൂമിയിലാണ്‌ കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ തുടരുന്നത്‌. നഷ്‌ടപ്പെട്ട ഭൂമി മുഴുവൻ തിരിച്ചെടുക്കുമെന്ന്‌ പീരുമേട്‌ തഹസിൽദാർ വ്യക്‌തമാക്കി. വിവിധ വ്യക്‌തികളും സംഘങ്ങളും ചേർന്ന്‌ കോടിക്കണക്കിന്‌ രൂപ വിലമതിക്കുന്ന റവന്യൂഭൂമിയാണ്‌ വ്യാജരേഖകളും സ്വാധീ നവും ഉപയോഗിച്ച്‌ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നത്‌. വാഗമണ്ണിലെ അതിമനോഹരമായ മൊട്ടക്കുന്നുകൾ തട്ടുകളാക്കി തിരിച്ച്‌ ചെറിയ തോതിൽ കൃഷിയി റക്കുകയും ഇത്‌ വർഷങ്ങളായി കാർഷികാവശ്യത്തിന്‌ ഉപയോഗിക്കുന്ന ഭൂമിയാ ണെന്ന്‌ വരുത്തിത്തീർത്തുമായിരുന്നു പ്രധാനമായും കൈയേറ്റം നടത്തിയത്‌. തുടർന്ന്‌ വാഗമണ്ണിലെ ടൂറിസം സാധ്യതകൾ മുന്നിൽകണ്ട്‌ വൻകിട റിസോർട്ടുകളും ഹോംസ്‌റ്റേകളും നിർമിക്കുന്നതിനായുള്ള അനധികൃത നിർമാണങ്ങൾ ഇവിടെ നടത്തുകയായിരുന്നു. കൈയേറ്റത്തിനെതിരെ തഹസിൽദാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നേരിട്ടെത്തി നടപടികൾ സ്വീകരിച്ചു. പ്രദേശത്തെ അനധികൃത കെട്ടിടങ്ങളും താൽക്കാലിക നിർമാണങ്ങളും റവന്യൂ സംഘം പൊളിച്ചുനീക്കി. വരും ദിവസങ്ങളിലും വരാട്ടുമേട്ടിലെ മുഴുവൻ സ്ഥലങ്ങളുടെയും രേഖകൾ കൃത്യമായി പരിശോധിച്ച്‌ അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും പൂർണമായി ഒഴിപ്പിക്കുമെന്ന്‌ നടപടികൾക്ക്‌ നേതൃത്വം നൽകിയ പീരുമേട്‌ തഹസിൽദാർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *