Timely news thodupuzha

മോദി സർക്കാരും ‘നീറ്റാ’യി തോക്കും; എം മോനിച്ചൻ

തൊടുപുഴ: അധികാര ഗർവ്വിൽ നിലകൊള്ളുന്ന ഏകാദിപത്യ സർക്കാരായ നരേന്ദ്ര മോദി സർക്കാരും `നീറ്റാ’യി തോൽക്കുമെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ. ഭരണഘടനയെ നോക്കുകുത്തിയാക്കിയുള്ള ഭരണത്തെ ജനങ്ങൾ വെറുത്തു തുടങ്ങിയതിന്റെ സൂചനയാണ് ജെൻസി മുന്നേറ്റത്തിൽ കാണാൻ കഴിഞ്ഞത്. രാജ്യത്തെ നീറ്റ് പരീക്ഷ നടത്തിപ്പും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനേയും ഇലക്ഷൻ കമ്മീഷനേയും കൂട്ടുപിടിച്ചുള്ള ഭരണശൈലിക്കെതിരെ രാജ്യത്തെ യുവജനങ്ങളിൽ ശക്തമായ പ്രതിഷേധമാണ് നിലവിലുള്ളത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ നിരവധി വിദ്യാർത്ഥികൾക്കും പ്രക്ഷോഭത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും സർക്കാർ നഷ്ടപരിഹാരം നൽകണം. ഡൽഹി പോലീസിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് വഴി തെളിയിച്ച സമരക്കൊടുങ്കാറ്റിൽ പങ്കെടുത്ത രാജ്യത്തെ യുവജനങ്ങളെയും പ്രതിപക്ഷ പാർട്ടികളെയും അഭിനന്ദിക്കുന്നതായും എം മോനിച്ചൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *