Timely news thodupuzha

ഓപ്പറേഷൻ ക്ലീൻ സ്വീപ്പ്; വണ്ണപ്പുറം പഞ്ചായത്ത്‌ പരിധിയിലുള്ള കടകളും ഭക്ഷണശാലകളും കേന്ദ്രീകരിച്ചു പരിശോധന നടത്തി

തൊടുപുഴ: വണ്ണപ്പുറം ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വണ്ണപ്പുറം പഞ്ചായത്ത്‌ പരിധിയിലുള്ള കടകളും ഭക്ഷണശാലകളും കേന്ദ്രീകരിച്ചു പരിശോധന നടത്തി.

വൃത്തിഹീനമായ രീതിയിൽ ഭക്ഷണം കൈകാര്യം ചെയ്തതും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വില്പന നടത്തി സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു.

Cotpa നിയമ പ്രകാരം ഫൈൻ ഇടാക്കി. പരിശോധനയിൽ ആരോഗ്യ വകുപ്പിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ കബീർ, അരുൺ,ഫയാസ്, സീന, പഞ്ചായത്ത്‌ VEO അൻഷാദ്, ക്ലാർക്ക് അജി എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത്‌ തലത്തിൽ പൊതുജനരോഗ്യ സംരക്ഷണത്തിനും, സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനും ശക്തമായ പരിശോധനകൾ തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *