Timely news thodupuzha

രാജാക്കാട് നഗര സൗന്ദര്യവത്ക്കരണത്തിന് തുടക്കം കുറിച്ചു

ഇടുക്കി: രാജാക്കാട് ടൗൺ വാർഡുമെമ്പർ ജോഷി കന്യാ ക്കുഴിയുടെയും രാജാക്കാട് കൃഷി ഓഫീസർഇന്ദുലേഖയുടേ.യും നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ പൂച്ചെടികൾ നട്ടുകൊണ്ട് ടൗൺ സൗന്ദര്യവത്ക്കരണം നടത്തി.രാജാക്കാട് ബസ് സ്‌റ്റാൻഡിന് സമീപമുള്ള പഞ്ചായത്ത് കിണറിൻ്റെ പരിസരം ചെത്തിത്തെളിച്ച് ജമന്തിച്ചെടികൾ നട്ടുകൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്.കാലങ്ങളായി ഒഴുകിയെത്തുന്നതും ആളുകൾ വലിച്ചെറിയുന്നതുമായ പ്ലാസ്റ്റിക് കൂടുകളും, മദ്യപന്മാർ വലിച്ചെറിയുന്ന ചില്ല്കുപ്പികളും,പ്ലാസ്റ്റിക് കുപ്പികളും കിണറിൻ്റെ പരിസരത്ത് ചിതറിക്കിടന്ന് വൃത്തിഹീനമായ കിടന്ന സ്ഥലത്ത് സമീപകാലത്ത് മഴയുണ്ടായതിനെ തുടർന്ന് പുല്ല് വളർന്ന് നിൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ടൗൺ വാർഡു മെമ്പർ ജോഷി കന്യാക്കുഴിയിൽ ഇടപെട്ട് വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ ചെത്തിത്തെളിച്ച് വൃത്തിയാക്കി ജമന്തിച്ചെടികൾ നട്ടുപിടിപ്പിച്ച് മോടിയാക്കിയത്.കുടുംബശ്രീ അംഗങ്ങളായ ജിജി ബെന്നി, സിജി നോബി,ഉഷാദ് സുമേഷ്,ജിപ്സി ടൈറ്റസ് എന്നിവർ ചേർന്നാണ് സ്ഥലം വൃത്തിയാക്കി ചെടികൾ നട്ട് കിണർ പരിസരം മനോഹരമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *