മൂന്നാർ: ലോക പ്രകൃതി സംരക്ഷണ ദിനം ഇരവികുളം ദേശിയ ഉദ്യാനത്തിലെ ലക്കത്ത് ആചരിച്ചു. പാമ്പാറിൻ്റെ തീരത്ത് നടന്ന ദിനാചരണം അസി. വാർഡൻ എ നിസാം ഉൽഘാടനം ചെയ്തു. ഡപ്യൂട്ടി റെയ്ഞ്ച് ആഫീസർ പി രാജിവ്, എം ജെ ബാബു എന്നിവർ സന്ദേശം നൽകി. ഹരിത ജീവിതശൈലി നയിക്കാൻ ഓരോരുത്തരും അവരുടെ ദൈനംദിന ജീവിതത്തിൽ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. ലക്കം മേഖലയിലെ മൂന്നാർ – ഉടുമക്കൾപ്പേട്ട റോഡിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് നീക്കം ചെയ്തു. ലക്കംകുടി ഇ ഡി സി, മൂന്നാർ മ്യൂസ്, മൂന്നാർ ബി ആർ സി എസ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. വനപാലകരായ സുമേഷ് പ്രഭു, കെ അഭിലാഷ്, മ്യൂസ് പ്രസിഡൻറ് ആർ മോഹൻ, എം സെന്തിൽകുമാർ, ആൻസൽ കൊറിയ, ഗായത്രി തുടങ്ങിയവർ നേതൃത്വം നൽകി.
ഇരവികുളം ദേശിയ ഉദ്യാനത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു






