Timely news thodupuzha

പോക്‌സോ കേസില്‍ ഇരുപത്തിമൂന്നുകാരന് 20 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കരുണാപുരം, കൂട്ടാര്‍, ചക്കുകുളംപടി ഭാഗത്ത് ആടിമാക്കല്‍ വീട്ടില്‍ ആരോമല്‍ (23) നെയാണ് കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷത്തെ കഠിനതടവിനും 50,000 രൂപ പിഴയും ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ കഠിന തടവും കൂടി അനുഭവിക്കണം. 2023 ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ സുഹൃത്തായ പ്രതി അതിജീവിതയെ വിവാഹം കഴിച്ചുകൊള്ളാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു എന്നതാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി. നെടുങ്കണ്ടം പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജെര്‍ലിന്‍ വി. സ്‌കറിയ ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *