Timely news thodupuzha

റോഡിലേക്ക് വൻമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

മൂലമറ്റം: തൊടുപുഴ – പുളിയന്മല സംസ്ഥാനപാതയിൽ കരിപ്പിലങ്ങാടിന് സമീപം വൻമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ ഉയർന്ന പ്രദേശത്ത് നിന്നിരുന്ന മരം ഇലക്ട്രിക് ലൈനുകൾക്ക് മുകളിലൂടെയാണ് റോഡിലേക്ക് പതിച്ചത്. ​

വിവരമറിഞ്ഞെത്തിയ മൂലമറ്റം അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ ജെ.സി.ബിയുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചു.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ. എ. ജാഫർഖാന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ഓഫീസർ ജിൻസ് മാത്യു, ഫയർ ഓഫീസർമാരായ സിജു എം.പി, റോയ് മാത്യു, ജെയിംസ് തോമസ്, അനീഷ് കെ. ഷാജി, അഫ്സൽ ഖാൻ എന്നിവർ പങ്കെടുത്തു.
​സംഭവസ്ഥലത്ത് കുളമാവ് പോലീസും കെ.എസ്.ഇ.ബി അധികൃതരും എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *