തൊടുപുഴ: പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗവുമായിരുന്ന സാബു തൊട്ടിയിൽ (സാബു റ്റി മാത്യു – 63 ) നിര്യാതനായി. 20 വർഷക്കാലം പൈങ്ങോട്ടൂർ പഞ്ചായത്ത് അംഗമായിരുന്നു. സിപിഐഎം പൈങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ സംഘടനകൾക്ക് നേതൃത്വവും നൽകി. നിലവിൽ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ഏരിയാ സെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്.ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭൗതീകശരീരം ഞായർ (02/08/2026) ഉച്ചകഴിഞ്ഞ് മൂന്നിന് കടവൂരിലുള്ള സി.പി.ഐ(എം) പൈങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി ഓഫീസിലും വൈകിട്ട് നാലിന് പൈങ്ങോട്ടൂർ പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിനം നടത്തിയ ശേഷം അഞ്ചിന് വീട്ടിലെത്തിക്കും. സംസ്ക്കാരം തിങ്കൾ (03/08/2026) രാവിലെ 11 മണിക്ക് ചാത്തമറ്റം തൃപ്പള്ളി കവലയിലുള്ള കാർമ്മൽ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ. ഭാര്യ എലിസബത്ത് അങ്കമാലി പൈനാടത്ത് കുടുംബാംഗം. മക്കൾ: ഗീവർഗീസ് (ഓസ്ട്രേലിയ), എൽദോ.
പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബു തൊട്ടിയിൽ നിര്യാതനായി






