Timely news thodupuzha

കാളിയാർ പുഴ കരകവിഞ്ഞു; ടെക്നിക്കൽ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

തൊടുപുഴ: ശക്തമായ മഴയെ തുടർന്ന് കളിയാർ പുഴ കരകവിഞ്ഞ സാഹചര്യത്തിൽ കളിയാർ ടെക്നിക്കൽ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. നിലവിൽ മൂന്ന് കുടുംബങ്ങളെ സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.മഴയുടെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ കൂടുതൽ കുടുംബങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറിയിച്ചു.വില്ലേജ് ഓഫീസർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ജനപ്രതിനിതികൾ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും തീരുമാനമായത്.

Leave a Comment

Your email address will not be published. Required fields are marked *