Timely news thodupuzha

തകർന്ന പാലത്തിൻ്റെ പണി ഉടൻ പൂർത്തീകരിക്കണം; ബി.ജെ.പി വണ്ണപ്പുറം പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ സമരം നടത്തി

തൊടുപുഴ: കൊച്ചി മധുര ദേശീയപാതയിൽ വണ്ണപ്പുറം ടൗണിനും ചീങ്കൽ സിറ്റിക്കും ഇടയിൽ പാലം തകർന്നിട്ട് നാളുകൾ ഏറെയായി. ദിനംപ്രതി 10000ലേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ പാലം പുനർ നിർമ്മിക്കാനോ പൂർത്തീകരിക്കാനോ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ പിഡബ്ല്യുഡി അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല. മഴ കനത്തതോടെ തോട്ടിലെ വെള്ളം റോഡിലേക്ക് കയറി ഒഴുകി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത് . മഴക്കാലം ശക്തിപ്രാപിച്ചതോടെ പാലം അതീവ ദുർബലാവസ്ഥയിലാണ്. ഈ പാലം എപ്പോൾ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. പാലത്തിന്റെ പകുതിഭാഗം പണി പൂർത്തീകരിക്കാതെയും ആണ് ഇട്ടിരിക്കുന്നത്. കാൽനടയാത്രക്കാർ ഭയത്തോട് കൂടിയാണ് ഇതിലൂടെ കടന്ന് പോകുന്നത്. എത്രയും പെട്ടെന്ന് പാലം പണി പൂർത്തീകരിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് വി ആർ സതീശൻ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം ബിജെപി ഇടുക്കി ജില്ല നോർത്ത് സെക്രട്ടറി പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു.

സമരത്തിൽ പങ്കെടുത്തു കൊണ്ട് എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് കെ പി സജീവൻ, പാർട്ടി സംസ്ഥാന കൗൺസിൽ അംഗം സുരേഷ് തട്ടുപുര, ഓ ബി സി മാർച്ച് ജില്ലാ വൈസ് പ്രസിഡന്റ് ബാബു പള്ളിപ്പറമ്പ്, ബിജെപി വണ്ണപ്പുറം പഞ്ചായത്ത് ജനറൽ സെക്രട്ടറി അനുരാജ് രാജൻ. മഹിളാ മോർച്ച നേതാക്കളായ മിനി മുരളി, ദീപ ദിനേശൻ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *