ഇടുക്കി: അടിമാലി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ മുത്താരംകുന്ന്, പടിക്കപ്പ്, വെട്ട്ക്കലുംമുടി, പ്ലാക്കയം എന്നിവിടങ്ങളിൽ കാട്ടാനക്കുട്ടം കൃഷി നശിപ്പിച്ച സ്ഥലങ്ങളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ് സിദ്ധിക്ക് സന്ദർശനം നടത്തി.





വ്യാപകമായി കാട്ടാന ശല്യം ഉണ്ടാകുന്ന ഈ പ്രദേശത്ത് സർക്കാർ അടിയിന്തരമായി ഇടപ്പെട്ട് പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടുവെന്നും കൃഷി നാശം സംഭവിച്ച കർഷകർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.




ഇടുക്കി ജില്ലാ മെമ്പർ പി.എ സജി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജു ജോസഫ്, കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം പ്രസിഡന്റ് ബേബി അഞ്ചേരി, ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡന്റ് റ്റി.എസ് സത്താർ എന്നിവരും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ഒപ്പം ഉണ്ടായിരുന്നു.






