തിരുവനന്തപുരം: മുട്ടം വില്ലേജ് ഓഫീസിനു സമീപം ബ്ലോക്ക് നമ്പർ 57 സർവേ നമ്പർ ഒന്നിൽ ഉൾപ്പെടുന്ന എംവിഐപി വക ഭൂമിയിൽ ഏകദേശം 45 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള സ്ഥലം ടർഫ് നിർമ്മാണത്തിനായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ജലവിഭവ വകുപ്പിൽ നിലനിർത്തി മുട്ടം ഗ്രാമപഞ്ചായത്തിന് ഉപയോഗാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ജല വിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അറിയിച്ചു.

ടർഫ് നിർമ്മിക്കുന്നതിന് എംവിഐപി സ്ഥലത്തിന്റെ ഉപയോഗാനുമതി ആവശ്യപ്പെട്ട് ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
ടർഫിന്റെ നിർമ്മാണം ഡാമിന്റെ സംഭരണശേഷിയെ ബാധിക്കുന്നില്ലാത്തതിനാൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ജലവിഭവ വകുപ്പിൽ നിലനിർത്തിക്കൊണ്ട് ഡിപ്പാർട്ട്മെന്റിന്റെ നിലവിലുള്ള നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടാണ് സ്ഥലത്തിന് ഉപയോഗാനുമതി നൽകിയിട്ടുള്ളതന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.






