Timely news thodupuzha

പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാം; വാർഷികവും ബാച്ച് ഉദ്ഘാടനവും എട്ടിന്

തൊടുപുഴ: പാലാ കോർപ്പറേറ്റ് എജ്യൂകേഷണൽ ഏജൻസിയുടെ ആഭിമുഖ്യത്തിലുളള പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാമിന്റെ 21 – മത് വാർഷികവും ഇരുപത്തിരണ്ടാം ബാച്ച് ഉദ്ഘാടനവും ആഗസ്റ്റ് എട്ടിന് നടക്കും. രാവിലെ 9.45 ന് പാലാ സെൻറ് തോമസ് കോളജ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിക്കും .മാണി സി കാപ്പൻ എം.എൽഎ ഉദ്ഘാടനം ചെയ്യും. മുട്ടുചിറ സെൻറ് ആഗ്നസ് എച്ച് എസ് അധ്യാപകൻ ഡോ . റോബിൻ മാത്യു മുഖ്യപ്രഭാഷണം നടത്തും.

പ്രോഗ്രാം ചെയർമാൻ സന്തോഷ് തോമസ് , സെക്രട്ടറി ജോജി അബ്രാഹം , ട്രഷറർ ജോബി തോമസ് , പാലാ സെൻറ് തോമസ് ടി.ടി .ഐ പ്രിൻസിപ്പൽ സിസ്റ്റർ ജാൻസി പീറ്റർ , ജോഹാൻ അനീഷ് എന്നിവർ പ്രസംഗിക്കും. 21ാം ബാച്ചിന്റെ ഫൈനൽ പരീക്ഷയിൽ കോർപ്പറേറ്റ് തലത്തിൽ 1, 2 , 3 സ്ഥാനങ്ങൾ നേടിയ രഘു നന്ദൻ.വി (സെൻറ് തോമസ് എച്ച് എസ് എസ് പാലാ) , (ക്രിസ്റ്റൻ പോൾ (സെൻറ് ത്രേസ്യാസ് യു.പി എസ് വിളക്കുമാടം) , അലീന ബിജു (ഹോളിക്രോസ് എച്ച് എസ് എസ് ചേർപ്പുങ്കൽ) , ആൻ മരിയ ജോൺ (സെൻറ് പീറ്റേഴ്സ് എച്ച് എസ് എസ് ഇലഞ്ഞി ) , അപർണ ശ്രീകാന്ത് (സെൻറ് മേരീസ് ജി എച്ച് എസ് എസ് പാലാ) എന്നിവർക്ക് ചടങ്ങിൽ കാഷ് അവാർഡുകൾ സമ്മാനിക്കും.

അരുവിത്തുറ , മൂലമറ്റം , കുറവിലങ്ങാട് , വടകര , പാലാ എന്നീ സെൻററുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് മെഡലുകളും വിതരണം ചെയ്യും. ഇവരുൾപെടെ ജേതാക്കളായ 56 സ്കൂളുകളിലെ 200 ൽ പരം പ്രതിഭകൾക്ക് ബഹുമതി പത്രങ്ങളും ഉണ്ടായിരിക്കും. പുതിയ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 500 ഓളം വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ ആയിരത്തിൽ പരം പേർ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *