Timely news thodupuzha

ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം വിവിധ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ മുൻ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു

തൊടുപുഴ: ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം വിവിധ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ മുൻ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു.
കുടയത്തൂർ ഗവൺമെൻ്റ് ന്യൂ എൽ പി സ്കൂൾ, കൈപ്പ ഗവൺമെൻ്റ് എൽ പി സ്കൾ, മൂലമറ്റം ഐ എച്ച് ഇ പി – യു പി സ്കൂൾ, പുത്തേട് സി എം എസ് – യു പി സകൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്നവരെ നേരിൽ കണ്ട് സംസാരിച്ചു.

മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനടെ വീണ് പരുക്കേറ്റ് വീട്ടിൽ വിശ്രമിത്തിൽ കഴിയുന്ന പുഞ്ഞേട് സെൻ്റ് ലുക്ക്സ് സി എസ് ഐ പള്ളി വികാരി ഫാദർ ജോൺ ദുരൈ രാജിനേയും അദ്ദേഹം വീട്ടിൽ എത്തി സന്ദർശിച്ചു. കൂടാതെ കുടയത്തൂർ ഉരുൾപൊട്ടലിൽ കാലിൽ പരുക്കേറ്റ് ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയ രതീഷിനേയും വീട്ടിൽ എത്തി സന്ദർശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *