Timely news thodupuzha

“പ്ലാറ്റിനം ജൂബിലിയിൽ കരുതലിന്റെ കൈനീട്ടം”; പ്രതീക്ഷാഭവനിലെ കുരുന്നുകൾക്ക് സ്നേഹസ്പർശവുമായി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ

തൊടുപുഴ: പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നന്മയുടെ വേറിട്ട മാതൃക തീർത്ത് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂളിലെ കുരുന്നുകൾ. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തൊടുപുഴ പ്രതീക്ഷാഭവൻ സ്പെഷ്യൽ സ്കൂളിലെ 180 കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി വിദ്യാർത്ഥികൾ സ്നേഹോപഹാരങ്ങൾ കൈമാറി.

വലിയൊരു ആശ്വാസവും കരുത ലുമാണ് ഈ കൊച്ചു കൂട്ടുകാരുടെ സമ്മാനപ്പൊതികളിലൂടെ പ്രതീക്ഷാഭവനിലേക്ക് ഒഴുകിയെത്തിയത്.


വിദ്യാർത്ഥികൾ സ്വയം സമാഹരിച്ച വസ്ത്രങ്ങൾ, കളറിംഗ് ബുക്കുകൾ, പേന, പെൻസിൽ, ക്രയോണുകൾ, ക്ലേ, വാട്ടർ കളറുകൾ അടങ്ങിയ സ്റ്റേഷനറി-ആർട്ട് സാമഗ്രികൾ, സോപ്പ്, ഡയപ്പർ, സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ള വ്യക്തിഗത ശുചിത്വ സാമഗ്രികൾ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ആകർഷകമായ കളിപ്പാട്ടങ്ങൾ എന്നിവയാണ് കൈമാറിയത്.
ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു, യു. പി സ്കൂൾ ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ്, അധ്യാപകരായ സിസ്റ്റർ അനിറ്റ, സിസ്റ്റർ കൊച്ചുറാണി സിസ്റ്റർ ആൻസ്മരിയ ആൽബിൻ ജോസഫ്,മാത്യു ജോസ്,രമ്യ മുരളി, അഞ്ജു ജോസഫ്, ടിഷ ജോസ് എന്നിവർ ഈ ജീവകാരുണ്യ ദൗത്യത്തിന് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *