Timely news thodupuzha

ജി സുകുമാരൻ നായർക്കെതിരെയുള്ള കെ.ബി ഗണേഷ് കുമാറിൻ്റെ പരാമർശം അങ്ങേയറ്റം തരംതാണതും നെറികെട്ടതുമാണെന്ന് ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ

ഇടുക്കി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെയുള്ള കെ.ബി ഗണേഷ് കുമാറിൻ്റെ പരാമർശം അങ്ങേയറ്റം തരംതാണതും നെറികെട്ടതുമാണെന്ന് ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ. എൻ.എസ്.എസ് പത്തനാപുരം യൂണിയനിൽ ആരംഭിക്കാനിരിക്കുന്ന പത്‌മാകഫേയുടെ പ്രവർത്തനത്തിൽ ഉണ്ടായ സാമ്പത്തിക അച്ചടക്കമില്ലായ്മയും ഏകാധിപത്യ പ്രവണതയിലും പ്രതിഷേധിച്ച് ഭൂരിപക്ഷം കമ്മറ്റിയംഗങ്ങളും രാജിവെച്ചതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിലുള്ള നിരാശയിൽ നിന്നാണ് അദ്ദേഹത്തിൻ്റ പരാമർശമെന്നും അവർ പറഞ്ഞു.

സ്ഥാനത്തിരിക്കുമ്പോൾ വാഴ്‌ത്തി പാടുകയും സ്ഥാനം നഷ്‌ടപ്പെടുമ്പോൾ ഇകഴ്തി പാടുന്നതും ഒരു വൃക്തിയ്ക്കും പൊതുപ്രവർത്തകർക്കും ഭൂഷണമല്ല. ഇതേ നാണയത്തിൽ തിരിച്ചടി തുടങ്ങിയാൽ അത് എവിടെ എത്തി നിൽക്കും എന്ന് അദ്ദേഹം തിരിച്ചറിയുന്നത് നന്ന്. ജീവിതത്തിലെ വൈഷമ്യം നിറഞ്ഞ ഘട്ടത്തിൻ താങ്ങും തണലുമായി നിന്ന പിത്യതുല്യനെന്ന് അദ്ദേഹം തന്നെ പലവട്ടംവിശേഷിപ്പിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ അപമാനിക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ ആവശ്യപ്പെടുന്നു.

യൂണിയൻ ചെയർമാൻ കെ.എസ് അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ ഭരണസമിതി അംഗങ്ങളായ കെ.എൻ സുകുമാരൻ നായർ, പി.സി സന്തോഷ് കുമാർ, കെ.വി അജയകുമാർ, ജിഎ സുരേഷ് കുമാർ, കെ.കെ ഗോപകുമാർ, കെ ശശികുമാർ, ഹരി എസ് നായർ, എൻ.എസ്.എസ് പ്രതിനിധി സഭാ മെമ്പർമാരായ ശ്യാംസുന്ദർ പ്രസാദ്, മോഹന മേനോൻ, യൂണിയൻ സെക്രട്ടറി പി.ടി അജയൻ നായർ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *