Timely news thodupuzha

ഇടുക്കി ജില്ലയിലെ ആദ്യത്തെ ഡബിൾ ചേംബർ സാനിറ്ററി പാഡ് ഇൻസിനറേറ്റർ കട്ടപ്പനയിൽ; നഗരസഭയുടെ വിപ്ലവകരമായ ചുവടുവെപ്പ്

ഇടുക്കി: ജില്ലയിലെ ആദ്യത്തെ ഡബിൾ ചേംബർ സാനിറ്ററി പാഡ് ഇൻസിനറേറ്റർ കട്ടപ്പനയിൽ. പ്രതിദിനം 1 ടൺ ശേഷിയുള്ള അത്യാധുനിക മലിനീകരണ വിമുക്ത സംസ്ക‌രണ പ്ലാൻറിൻ്റെ ശിലാ സ്ഥാപനം 17ന് പുളിയൻമലയിൽ യാഥാർത്ഥ്യമാകുന്നു.മലയോര മേഖലയിലെ ശുചിത്വപാലനത്തിലും അജൈവ മാലിന്യ സംസ്‌കരണത്തിലും വലിയൊരു വിപ്ലവത്തിന് തുടക്കമിട്ട് കട്ടപ്പന നഗരസഭ. ഇടുക്കി ജില്ലയിലാദ്യമായി പ്രതിദിനം ഒരു ടൺ (1 TPD) സംസ്കരണ ശേഷിയുള്ള ശാസ്ത്രീയ ഡബിൾ ചേംബർ സാനിറ്ററി പാഡ് ഇൻസിനറേറ്റർ പദ്ധതി കട്ടപ്പനയിൽ നിർമ്മിക്കുന്നു.

പുളിയൻമല സ്റ്റോട്ടർ ഹൗസിന് സമീപമോണ് 90 ലക്ഷം രൂപ ചിലവിൽ ഈ അത്യാധുനിക പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.ആറ് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി പ്ലാൻ്റ് പൂർണ്ണമായി നാടിന് സമർപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഭൂമിശാസ്‌തപരമായ പ്രതിസന്ധികളും സമാനമായ മറ്റ് സംസ്കരണ സൗകര്യങ്ങളുടെ അഭാവവും മൂലം ഉപയോഗിച്ച സാനിറ്ററി പാഡുകൾ സുരക്ഷിതമായി സംസ് കരിക്കാൻ പ്രയാസപ്പെട്ടിരുന്ന മലയോര ജനതയ്ക്ക് ഈ പദ്ധതി വലിയൊരാശ്വാസമാകും.എന്താണ് ഡബിൾ ചേംബർ ഇൻസിനറേറ്റർ? (സാങ്കേതിക മികവ്) സാധാരണ രീതിയിൽ മാലിന്യങ്ങൾ കത്തിക്കുമ്പാൾ ഉണ്ടാകുന്ന ഗുരുതരമായ പരിസ്ഥിതി ആരോഗ്യ പ്രശ്‌നങ്ങൾക്ക് പൂർണ്ണ ശാസ്ത്രീയ പരിഹാരമാണ് ഡബിൾ ചേംബർ ഇൻസിനറഷൻ സാങ്കേതികവിദ്യഡ്യുവൽ ചേംബർ പ്രക്രിയ (Dual Chamber Technology): ഒന്നാം ചേംബറിൽ (Primary Chamber) 800°C വരെയുള്ള ഉയർന്ന താപനിലയിൽ മാലിന്യങ്ങൾ പുകയില്ലാതെ കത്തുന്നു. തുടർന്ന് പുറത്തുവരുന്ന വാതകങ്ങൾ രണ്ടാം ചേംബറിൽ (Secondary Chamber) 1000 ത്ഥഇ നും 1100ഇ നും ഇടയിലുള്ള അതിതീവ താപനിലയിൽ വീണ്ടും പുനർദഹനം നടത്തുന്നു.വിഷവാതകങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നു: രണ്ട് ഘട്ടങ്ങളിലായുള്ള ഈ ഉയർന്ന താപനിലയിലുള്ള ദഹനം മൂലം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഡയോക്‌സിനുകൾ (Dioxins), ഫ്യൂറാനുകൾ (Furans), മറ്റ് ഹാനികരമായ വിഷവാതകങ്ങൾ എന്നിവ പൂർണ്ണമായും നശിപ്പിക്കപ്പെടുന്നു.

പരിസ്ഥിതി സൗഹ്യദവും മലിനീകരണ മുക്തവും: അന്തരീക്ഷത്തിലേക്ക് ദുർഗന്ധമൊ പുകയൊ പുറന്തള്ളാതെ, തികച്ചും മലിനീകരണ വിമുക്തമായി മാലിന്യങ്ങള നിസ്സാരമായ അളവിലുള്ള ചാരമാക്കി മാറ്റാൻ ഇതിലൂടെ സാധിക്കുന്നു.വീടുകൾ, സ്കൂ‌ളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സാനിറ്ററി വേസ്റ്റുകൾ കൃത്യമായി ശേഖരിച്ച് ശാസ്‌തീയമായി സംസ്‌കരിക്കാൻ ഈ പ്ലാൻ്റ് വഴി സാധിക്കും. സാനിറ്ററി മാലിന്യ സംസ്‌കരണത്തിന് തടസ്സങ്ങൾ നേരിടുന്ന ഇടുക്കി ജില്ലയിലെ മറ്റ് പ്രദേശങ്ങൾക്കും കട്ടപ്പന നഗരസഭയുടെ ഈ പദ്ധതി ഒരു മാതൃകയാകും.17 തിങ്കളാഴ്ച്‌ച 3 മണിയ്ക്ക് പുളിയൻമല സ്പോട്ടർ ഹൗസിന് സമീപം ഡബിൾ ചേംബർ ഇൻസിനറേറ്ററിന്റെ നിർമ്മാണ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ ശ്രീ ജോയി വെട്ടിക്കുഴി നിർവ്വഹിക്കും. ഡെപ്യൂട്ടി ചെ യർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ തോമസ് മൈക്കിൾ സ്വാഗതം ആശംസിക്കും. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സിബി പാറപ്പായി, മനോജ് മുരളി, ബീന സിബി, സജിമോൾ ഷാജി, വാർഡ് കൗൺസിലർ വി.ആർ സജി, സെക്രട്ടറി അജി കെ. തോമസ്, അസിസ്റ്റൻ്റ് സെക്രട്ടറി മുഹമ്മദ് അജ്‌മൽ എന്നിവർ ആശംസകൾ അർപ്പിക്കുമെന്ന് ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ തോമസ് മൈക്കിൾ, കൗൺസി ലർമാരായ ബീന ടോമി, കെ.റ്റി. ജയൻ, ലിസി ജോണി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *