Timely news thodupuzha

കേരളത്തിന്റെ ഓപ്പറേഷൻ തൂഫാൻ മാതൃകയിൽ രാജ്യവ്യാപക ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിക്കണം: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: രാജ്യത്താകമാനം യുവജനങ്ങൾക്കിടയിൽ എം.ഡി.എം.എ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം ഭീതിജനകമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ, കേരളത്തിൽ യു. ഡി .ഫ് ‘ സർക്കാർ നടപ്പിലാക്കി വരുന്നഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ മാതൃകയിൽ രാജ്യവ്യാപക മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ കേന്ദ്ര സർക്കാർ ആരംഭിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി റൂൾ377 പ്രകാരം ലോക്സഭയിൽആവശ്യപ്പെട്ടു.2026 ജൂണിൽ കേരള സർക്കാർ ആഭ്യന്തര വകുപ്പ്ൻ്റെയും കേരള പോലീസ്ൻ്റെയും എക്‌സൈസ് വകുപ്പ് ൻ്റെയും നേതൃത്വത്തിൽ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ നിലൂടെ മയക്കുമരുന്ന് ഉപയോഗത്തെയും, കടത്തിനെയും ഫലദ്രമായി പ്രതിരോധിക്കുന്നതിൽ രാജ്യത്ത് കേരളം മാതൃകയായി മാറി.

തൂഫാൻ സ്ട്രൈക്ക് വഴി കർശന നിയമനടപടികളും മയക്കുമരുന്ന് ശൃംഖലകളെ തകർക്കുന്നതും, തൂഫാൻ വാരിയേഴ്സ് വഴി പൊതുബോധവൽക്കരണവും, യുവജന പങ്കാളിത്തവും, തൂഫാൻ കെയർ വഴി പുനരധിവാസം, കൗൺസിലിംഗ്, പിന്തുണ എന്നിവ ഉറപ്പാക്കുന്ന ഈ പദ്ധതിയിലൂടെ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യുകയും, വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുക്കുകയും, നിരവധി കടത്ത് ശൃംഖലകളേയും, നിരവധി അന്തർസംസ്ഥാന സംഘങ്ങളെയും തകർക്കുകയും ചെയ്തിട്ടുണ്ട്.മയക്കുമരുന്ന് കടത്ത് സംഘടിത കുറ്റകൃത്യസംഘങ്ങളിലൂടെ സംസ്ഥാന അതിർത്തികൾ കടന്നാണ് നടക്കുന്നത് എന്നതിനാൽ ഓരോ സംസ്ഥാനവും ഒറ്റയ്ക്കെടുക്കുന്ന നടപടികൾ കൊണ്ട് മാത്രം ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടാനാകില്ല.

ആയതിനാൽ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ട് കേരളത്തിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിൽ ഒരു സമഗ്ര ദേശീയ മയക്കുമരുന്ന് വിരുദ്ധ ദൗത്യം കേന്ദ്ര സർക്കാർ ഉടൻ ആരംഭിക്കണമെന്ന് ഡീൻ കുര്യാക്കോസ് പാർലമെൻ്റ്ൽ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *