ഇടുക്കി: എസ്എസ്കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററായി നിയമിതനായ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ സോമൻ തെറ്റയിലിന് യാത്രയയപ്പുനൽകി.
വാഴത്തോപ്പ് സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ.ഡോ. ജോർജ് തകിടിയേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ് അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ഫാ. ടോമി ലൂക്ക് ആനിക്കുഴിക്കാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സോമൻ തെറ്റയിൽ മറുപടി പ്രസംഗം നടത്തി.
പിടിഎ പ്രസിഡന്റ് ജോളി ജോൺ, ഹെഡ്മിസ്ട്രസ് അർച്ചന തോമസ്, ഫാ.തോമസ് കുളമാക്കൽ, ഫ്രാൻസിസ് സെബാസ്റ്റ്യൻ, ജോജി വർഗീസ്, സാന്ത്വന സൽമോൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകർ, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.





