Timely news thodupuzha

തോട്ടുങ്കൽ ട്രേഡിംഗ് കമ്പനി നവീകരിച്ച് ഓഗസ്റ്റ് 21ന് പ്രവർത്തനം ആരംഭിക്കും

തൊടുപുഴ: കഴിഞ്ഞ 14 വർഷമായി തൊടുപുഴ പാലാ റോഡിൽ കരിങ്കുന്നത്ത് ഗുണമേന്മയും വിശ്വസ്‌തതയും മുഖമുദ്രയാക്കി മുന്നേറുന്ന തോട്ടുങ്കൽ ട്രേഡിംഗ് കമ്പനി നവീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നു. ഓഗസ്റ്റ് 21ന് വിപുലൂകരിച്ച സ്ഥാപനത്തിൻ്റെ ഉദ്ഘാടനം നടക്കും. ലോകോത്തര നിലവാരമുള്ള ബാത്ത്റൂം സാനിറ്ററി വെയർ ബ്രാന്റുകളായ ജാക്വാർ, ജോൺസൺ, സൊമാനി, എസ്കോ എന്നിവയുടെ ഇടുക്കി ജില്ലയിലെ ആദ്യത്തെ കമ്പനി എക്സ്ക്ലൂസീവ് ഷോറൂമായാണ് തോട്ടുങ്കൽ ട്രേഡിംഗ് കമ്പനി വിപുലീകരിച്ചിരിക്കുന്നത്. തൊടുപുഴ എം.എൽ.എയും നിയമസഭ ചീഫ് വിപ്പുമായ അപു ജോൺ ജോസഫ്, അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ഷീല സ്റ്റീഫൻ, കോട്ടയം സെൻ്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ റവ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ എന്നിവർ വിവിധ ബ്രാന്റുകളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ജാക്വാർ കേരള ബ്രാഞ്ച് ഹെഡ് റൂബേഷ് പി കോശി, ജോൺസൺ ലിമിറ്റഡ് ഡെപ്യൂട്ടി ജി.എം ജെയിസൺ ജോബ്, സൊമാനി ബാത്ത് വെയർ സൗത്ത് ഇന്ത്യ എ.ജി.എം എൻ അജേഷ് എന്നിവർ സന്നിഹിതരായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *