ഇടുക്കി: പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ഓഗസ്റ്റ് 15 മുതൽ വാഴത്തോപ്പ് വഞ്ചിക്കവലയിലുള്ള കെ.എസ് ഇ ബിയുടെ സി.ആറാം നമ്പർ ക്വാർട്ടേഴ്സിൽ പ്രവർത്തനം ആരംഭിക്കും. ജില്ലാ ആസ്ഥാനങ്ങളിലും ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷൽ പരിധികളിലുമാണ് സർക്കിൾ ഓഫീസ് സംവിധാനം വരുന്നത്.2018 വരെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് ആയിരുന്നെങ്കിലും ശേഷം ഈ ചുമതല സർക്കിൾ ഇൻസ്പെക്ടർമാർക്ക് നല്കുകയായിരുന്നു. വീണ്ടും ഈ പദവി എസ് ഐ മാർക്ക് തന്നെ തിരികെ നല്കും.പുതിയ സർക്കാർ ഉത്തരവ് പ്രകാരമാണ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് വഞ്ചിക്കവല കെ.എസ്ഇബി കോളനിയിൽ ആരംഭിക്കുന്നത്
ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ഓഗസ്റ്റ് 15 ന് പ്രവർത്തനം ആരംഭിക്കും





