Timely news thodupuzha

പതാക ഉ‍യർത്താൻ ലുങ്കി ഉടുത്ത് എത്തി വി.റ്റി ബൽറാം എം.എൽ.എ

പട്ടാമ്പി: സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ ലുങ്കി ഉടുത്ത് എത്തി തൃത്താല എംഎൽഎ വി.റ്റി ബൽറാം. തൃത്താല ഗ്രാമപഞ്ചായത്തിൻറെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് വി.ടി. ബൽറാം ലുങ്കി ധരിച്ച് എത്തിയത്. ബിജെപിയുടെ ലുങ്കീവാല അധിക്ഷേപത്തിന് മറുപടിയെന്ന നിലയിലാണ് ബൽറാമിൻറെ നടപടി.

ഇതിനെകുറിച്ച് ഫെയ്സ്ബുക്കിൽ വി.റ്റി ബൽറാം പങ്കുവയ്ച്ച പോസ്റ്റ് ഇങ്ങനെ:-

”വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,

വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം,

സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,

അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം,

അങ്ങനെ സ്വതന്ത്ര്യത്തിൻറെ അടരുകൾ പലതാണ്,

അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

തൃത്താല പഞ്ചായത്തിൻറെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.

ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ”

രാജ്യസഭയിൽ സിപിഎം എംപി ജോൺ ബ്രിട്ടാസിനെ ബിജെപി എംപി സുഷ്മിതാ ദേവ് ലുങ്കീവാല എന്ന് വിളിച്ചുവെന്നതാണ് ലുങ്കീവാല വിവാദത്തിന് ഇടയാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *