Timely news thodupuzha

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു. കോൺഗ്രസ് നിർദേശപ്രകാരം ഗാനം ആലപിക്കാനായി എത്തിച്ച സംഘമാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്. വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു. ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുക എന്നതാണ് കോൺഗ്രസിൻറെ പ്രഖ്യാപിത നിലപാട്. ആദ്യ രണ്ട് ചരണങ്ങൾ പാടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടങ്കിലും അവർ അത് പൂർണമായും ആലപിക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയും സംഭവത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. രാജ്യത്ത് വന്ദേമാതരം വിവാദ് കൊടുംപിരികൊണ്ടിരിക്കുന്ന സമയത്ത് ഇത്തരമൊരു സംഭവം ഉണ്ടായതോടെ കോൺഗ്രസ് വെട്ടിലായി.

Leave a Comment

Your email address will not be published. Required fields are marked *