Timely news thodupuzha

ആംബുലൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തൊടുപുഴ: ആംബുലൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. വ്യാപാരി ക്ലബ് 38 പ്രസിഡന്റ് രാജു തരണിയിൽ ചടങ്ങിൽ ദേശീയപതാക ഉയർത്തി. പ്രസ് ക്ലബ് മുൻ പ്രസിഡന്റ് എം.എൻ. സുരേഷ് മുഖ്യപ്രഭാഷണം നടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു. യുവതലമുറ മയക്കുമരുന്നിന് അടിമപ്പെടാതെ അവരെ നേർവഴിക്ക് നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. തുടർന്ന് അസോസിയേഷൻ ഭാരവാഹികളായ കബീർ ടി.എ., ബിജു മാത്യു, ജോമോൻ ജോർജ്, യേശുദാസ്, കെ.സി . സുധീർ എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസ് വാഹനങ്ങളുടെ വർണ്ണാഭമായ ഘോഷയാത്രയും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *