Timely news thodupuzha

വ്യാപാരി ക്ലബ് 38-ന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തൊടുപുഴ: വ്യാപാരി ക്ലബ് 38-ന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് രാജു തരണിയിൽ ചടങ്ങിൽ ദേശീയപതാക ഉയർത്തി. മർച്ചന്റ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു. ജനറൽ സെക്രട്ടറി സി.കെ. നവാസ്, അനിൽ പീടികപറമ്പിൽ, അനീഷ് ജി ഹബ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ക്ലബ്ബിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് പ്രസിഡന്റ് രാജു തരണിയിൽ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ലഹരിക്കെതിരായ ഈ വലിയ പോരാട്ടത്തിൽ വ്യാപാരി സമൂഹവും സജീവമായി പങ്കുചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ്ബിലെ നൂറോളം അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *