ഇടുക്കി: സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റ് നമ്പർ 234 ന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്യാമ്പസിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. റെജി വറുഗീസ് ദേശീയ പതാക ഉയർത്തി. വൈസ് പ്രിൻസിപ്പൽ പ്രൊഫ. എബ്രഹാം കെ. എം. ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി അശ്രാന്തം പരിശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. കൃതജ്ഞതയുടെയും ആദരവിന്റെയും അടയാളമായി വോളണ്ടിയർമാർ കുമളി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉപഹാരങ്ങൾ കൈമാറി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി. ഷിൻസി, വിവിധ വകുപ്പുകളിലെ അധ്യാപകർ, എൻ.എസ്.എസ് വോളണ്ടിയർമാരായ ശ്രീജേഷ്, ബോറൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
സഹ്യജ്യോതി കോളേജിൽ സ്വാതന്ത്ര്യദിനാഘോഷവും പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കലും സംഘടിപ്പിച്ചു





