തൊടുപുഴ: തൊടുപുഴ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു. അസോസിയേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ. പി. എ. സലീംകുട്ടി ദേശീയപതാക ഉയർത്തി.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി ജീവത്യാഗം ചെയ്ത വീരദേശാഭിമാനികളുടെ സ്മരണ പുതുക്കേണ്ട ദിനമാണിതെന്ന് പ്രസിഡന്റ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ വ്യാപാര മേഖല മുന്നിൽ നിൽക്കണമെന്നും, അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. എൻ. പി. ചാക്കോ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അസോസിയേഷൻ ഭാരവാഹികളും വ്യാപാരികളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ നിരവധിയാളുകൾ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
തൊടുപുഴ മർച്ചന്റ് അസോസിയേഷനിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു





