Timely news thodupuzha

“വ്ലോഗോണം”; കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി കട്ടപ്പനയിൽ ഓണാഘോഷം നടന്നു

കട്ടപ്പന: ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്സ് മീഡിയ അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ വ്ലോഗോണം എന്ന പേരിൽ കട്ടപ്പന ആർ.എം.എസ് സ്പൈസസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രശസ്ത സിനിമാതാരം ജയ കുറുപ്പ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജില്ല പ്രസിഡൻ്റ് എസ്.സൂര്യലാൽ അധ്യക്ഷത വഹിച്ചു. സംരംഭകൻ ബിബിൻ മാത്യു,ജോജോ കുമ്പളംന്താനം, ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ്, ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്സ് മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി സിതോഷ് കെ തോമസ്, രക്ഷാധികാരികളായ ബിൻസി ജെയിംസ്, നിഷാദ് വർഗീസ്, ഭാരവാഹികളായ റിജോയ് അടിമാലി, അലൻസിയ ഷോജിൻ, അജീഷ് ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാ മത്സരങ്ങളും നടത്തി. ഓണസദ്യയും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *