Timely news thodupuzha

തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം നടത്തി

തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം നടത്തി. മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി നെൽക്കതിർ ഏറ്റുവാങ്ങി ക്ഷേത്രമണ്ഡപത്തിൽ സമർപ്പിച്ചു. നിറപുത്തരി പൂജകളും നടത്തി. ചടങ്ങുകൾക്കു ശേഷം മാതൃഭൂമി മുൻ ഫോട്ടോ ഗ്രാഫർ രാജൻ പൊതുവാൾ ആദ്യ നെൽക്കതിർ മേൽശാന്തിയിൽ നിന്നും ഏറ്റുവാങ്ങി, തുടർന്ന് ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ക്ഷേത്രം പ്രസിഡൻ്റ് വി.ബി ജയൻ, സഹരക്ഷാധികാരി എം.ആർ ജയകുമാർ, സെക്രട്ടറി സിജു വടക്കേമൂഴിക്കൽ, ഖജാൻജി എം.എൻ രവീന്ദ്രൻ, ഹരികൃഷ്ണൻ മഠത്തിൽ എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *