തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിൻറെ മൃതദേഹം കണ്ടെത്തി. ഇടവ പൊട്ടക്കുളം സ്വദേശി ഷഹാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് എക്സൈസ് സംഘത്തെ കണ്ടതിനെ തുടർന്ന് യുവാവ് കായലിൽ ചാടുകയായിരുന്നു. ഇടവയിൽ കായൽതീരത്ത് ലഹരി ഉപയോഗമെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു എക്സൈസ് സംഘം. യുവാവിനൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടാൻ ശ്രമിച്ചെങ്കിലും ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. താഴെവെട്ടൂർ സ്വദേശി മുഹമ്മദ് എന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്.
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് പേടിച്ച് കായലിൽ ചാടിയ യുവാവ് മരിച്ചു






