Timely news thodupuzha

മൈലക്കൊമ്പ് സെന്റ് തോമസ് കോളേജിൽ ഓണാഘോഷം നടത്തി

മൈലക്കൊമ്പ്: സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി.

സമ്മേളനത്തിൽ മാനേജർ റവ. ഫാ. ജോർജ് വള്ളോംകുന്നേൽ, പ്രിൻസിപ്പൽ റവ. ഡോ. ജോൺസൺ ഒറോപ്ലാക്കൽ, യൂണിയൻ ചെയർമാൻ ആൽബിൻ രാജു , ഒന്നാംവർഷ ബി. എഡ്. പ്രതിനിധി അലീന ഡില്ലർ എന്നിവർ പ്രസംഗിച്ചു. മഹാബലിയായി വേഷമിട്ട അഭിലാഷ് ബെന്നി ആശംസ പ്രസംഗം നടത്തി.

പരിപാടികളുടെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം വർഷ ബി. എഡ്. വിദ്യാർത്ഥികളും, പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാംവർഷ ബി.എഡ്. വിദ്യാർത്ഥിനികളും കളും വിജയികളായി.

Leave a Comment

Your email address will not be published. Required fields are marked *