
തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പിച്ചു. അനിമോൻ നന്ദനം, ശ്രീനാഥ് വിഷ്ണു, കെ.എസ് സുധീഷ്, സജീവ് നടുക്കുടിയിൽ, അച്യുത പ്രസാദ് എന്നിവർ ചേർന്നാണ് നടപ്പന്തൽ സമർപ്പിച്ചത്. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ പ്രണവ് രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

ദേവസ്വം ബോർഡ് എംപ്ലോയിസ് കോൺഫെഡറേഷൻ തൃക്കാരിയൂർ ഗ്രൂപ്പ് സെക്രട്ടറി അനന്തകൃഷ്ണൻ, ജയകൃഷ്ണൻ പുതിയേടത്ത്, ഉണ്ണികൃഷ്ണൻ മാരാർ തുടങ്ങിയവർ പ്രസംഗിച്ചു.







