തൊടുപുഴ: മൂവാറ്റുപുഴ ജില്ലാ രൂപീകരണ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി മോൻസ് ജോസഫ്. കേരള കോൺഗ്രസിന് വിയോജിപ്പുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ലെന്നും പാർട്ടി ചെയർമാൻ പി ജെ ജോസഫ് ഉൾപ്പടെയുള്ള നേതാക്കൾ പറഞ്ഞിരുന്നെന്നും മന്ത്രി മോൻസ് ജോസഫ് തൊടുപുഴയിൽ പറഞ്ഞു. കേരള കോൺഗ്രസ് നിലപാട് നേരത്തെ മുന്നണിയിൽ അറിയിച്ചിട്ടുണ്ട്. പുതിയ ജില്ലയുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂവാറ്റുപുഴ ജില്ലാ രൂപീകരണ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി മോൻസ് ജോസഫ്






