Timely news thodupuzha

ഉന്മേഷത്തിന് രക്തചന്ദനവും അങ്ങാടി മരുന്നും ചേർത്ത് വാറ്റിയ പ്രതിയെ എക്സൈസ് പൊക്കി

ഇടുക്കി: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഉടുമ്പൻചോല റേഞ്ച്, എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ദേവഗിരി മല്ലിശ്ശേരി ഷാജി രാജപ്പൻ്റെ വീട്ടിൽ നിന്നും ഒന്നര ലിറ്റർ വാറ്റ് ചാരായവും വമ്പൻ വാറ്റു ഉപകരണങ്ങളും പിടികൂടി. തിരുവോണത്തിന് ദേവഗിരിയിൽ പ്രത്യേക മണവും നിറവുമുള്ള വാറ്റ് ചാരയം ഉണ്ടെന്നുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒന്നാം തല വാറ്റിൽ രക്തചന്ദനവും മറ്റ് അങ്ങാടി മരുന്നുകളും ചേർത്ത് ഉൻമേഷത്തിനുള്ള മരുന്ന് എന്ന പേരിൽ ആയിരുന്നു റെഡ് സാൻഡൽ വാറ്റിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *