Timely news thodupuzha

മുല്ലപ്പെരിയാർ വിഷയം; സമഗ്ര സുരക്ഷ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് ഡാമിലെത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്

തൊടുപുഴ: മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് സമഗ്ര സുരക്ഷ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് ഡാമിലെത്തുമെന്ന് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. സുപ്രീം കോടതി നിർദേശിച്ച പോലെ സമ്പൂർണ്ണ സുരക്ഷ പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെടും. തയ്യാറായില്ലെങ്കിൽ കേരളം സുപ്രീംകോടതിയെ സമീപിക്കും. മുൻ സർക്കാരിന് കേസ് നടത്തിപ്പിൽ വീഴ്ച്ച പറ്റി. കേരളം പുതിയ അഭിഭാഷക സംഘത്തെ സുപ്രീംകോടതിയിൽ നിയോഗിച്ചു. സമഗ്ര സുരക്ഷ പരിശോധനയ്ക്കു ശേഷം കേരളം ഉന്നതല യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *