Timely news thodupuzha

കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച പുതിയ ആയോധനകല പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിയമസഭ ചീഫ് വിപ്പ് അപു ജോസഫ് എം.എൽ.എ നിർവഹിച്ചു

കരിമണ്ണൂർ: ആത്മരക്ഷാ പരിശീലനത്തിനും ശാരീരികക്ഷമതയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട്കേരള കരാട്ടെ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച പുതിയ ആയോധനകല പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിയമസഭ ചീഫ് വിപ്പ് അപു ജോസഫ് എം.എൽ.എ നിർവഹിച്ചു.

കുട്ടികൾക്ക് മികച്ച പരിശീലനം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച ഈ പുതിയ കേന്ദ്രം നാടിന് വലിയൊരു മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്കൂൾ മാനേജർ ഫാദർ ഡോ. ജോസഫ് കൊച്ചുപറമ്പിൽ അധ്യക്ഷതവഹിച്ചയോഗത്തിൽ ഹെഡ്മാസ്റ്റർ ബിജോയ് മാത്യു സ്വാഗതം ആശംസിച്ചു ഇടുക്കി എംഎൽഎ റോയ് കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി.. യുവതലമുറയെ ലഹരിയിൽ നിന്നും തിന്മകളിൽ നിന്നും അകറ്റി കായിക രംഗത്തേക്ക് നയിക്കാൻ ഇത്തരം സ്ഥാപനങ്ങൾ ഏറെ സഹായിക്കുമെന്ന്അദ്ദേഹം വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കോക്കാട്ട്, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസ് ജോൺ ആയത്തു പാടത്ത് എന്നിവർ പ്രതിഭകളെ ആദരിച്ചു തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ബിസോയി ജോർജ്, താജുദ്ദീൻ അഹമ്മദ് SHO കരിമണ്ണൂർ പോലീസ്, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജൻ കുഴിക്കാട്ട് മലയിൽ, പി ടി. എ പ്രസിഡന്റ് ജോസൻ ജോൺ,എം പി ടി എ ജോസ്മി സോജൻ, സ്റ്റാഫ് സെക്രട്ടറി ജീസ് എം അലക്സ്, ബോക്സിങ് അസോസിയേഷൻ സെക്രട്ടറി ബേബി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

കരാട്ടെ, തായ്കൊണ്ടോ, ബോക്സിങ് തുടങ്ങിയ വിവിധ ആയോധനകലകളിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ തിളങ്ങിയ വിദഗ്ദ്ധരായ പരിശീലകരാണ് ഈ കേന്ദ്രത്തിന് നേതൃത്വം നൽകുന്നത്. ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം മാനസിക ഏകാഗ്രതയും ആത്മവിശ്വാസവും വളർത്താൻ ഈ പരിശീലനം സഹായകരമാകും. നാടിന്റെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ തിളക്കമേകി.

Leave a Comment

Your email address will not be published. Required fields are marked *