ഇടുക്കി: കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ (കെ.ജി.എൻ.യു) ഇടുക്കി ജില്ലാ കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും ഡിസിസി ഹാളിൽ നടത്തി.ജില്ലാ സെക്രട്ടറി ജോസി ഫ്രാൻസിസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷിജ എം.ആർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് . സന്തോഷ് കെ.എസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി . അനസ് എസ്.എം മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് മീഡിയ കൺവീനർ കാർത്തിക് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്സിങ് ഓഫീസർമാരുടെ രൂക്ഷമായ കുറവ് അടിയന്തരമായി പരിഹരിക്കണമെന്നും, ജില്ലാ ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ടിന്റെ തസ്തിക സൃഷ്ടിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ്: ഷിജ എം.ആർസെക്രട്ടറി: സംഗീത വി.എസ്ട്രഷറർ: നെസ്സിയ ഹസൻ.
നഴ്സിംഗ് ഓഫീസർമാരുടെ കുറവ് പരിഹരിക്കണം; കെ.ജി.എൻ.യു






