Timely news thodupuzha

കൊട്ടക്കാമ്പൂരിൽ ഷെഡ് തകർന്നു മരിച്ചവർക്ക് മന്ത്രി അനൂപ് ജേക്കബ് ആദരാഞ്ജലി അർപ്പിച്ചു

ഇടുക്കി: കൊട്ടക്കാമ്പൂരിൽ ഷെഡ് തകർന്നു മരിച്ച അമ്മൻകോവിൽ സ്വദേശി ബാലകൃഷണൻ, സഹോദരി ചിന്നു എന്നിവർക്ക് ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് അന്തിമോപചാരമർപ്പിച്ചു. അടിമാലി ഗവണ്മെൻ്റ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹങ്ങൾ രാവിലെ 11 മണിയോടെ മന്ത്രിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

സർക്കാരിനു വേണ്ടി അദ്ദേഹം മൃതദേഹങ്ങളിൽ പുഷ്പചക്രം അർപ്പിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ദേവികുളം സബ് കളക്ടർ വി.എം ആര്യ എന്നിവരും പുഷ്പചക്രം അർപ്പിച്ചു.

വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൂര്യ രാജ, ഗ്രാമ പഞ്ചായത്ത് അംഗം അളക രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും മരിച്ചവരുടെ ബന്ധുക്കളും ചേർന്ന് രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ കൊട്ടക്കാമ്പൂരിലെത്തിച്ചത്. ജില്ലാ കളക്ടറും സബ് കളക്ടറും അനുഗമിച്ചു.

Leave a Comment

Your email address will not be published. Required fields are marked *