Timely news thodupuzha

വഴിയില്ലാതെ വലഞ്ഞ് പാമ്പനാറ്റിലെ കുമാരപുരം കോളനി

പീരുമേട്: പാമ്പനാർ മാർക്കറ്റിന് മുകൾവശം സ്ഥിതി ചെയ്യുന്ന കുമാരപുരം കോളനിയിൽ 60ൽ പരം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു ഈ കോളനി രൂപം കൊണ്ട കാല മുതൽ ഈ പ്രദേശത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് ഈ പ്രദേശത്തേക്ക് എത്തിപ്പെടാൻ റോഡില്ല എന്നത് മാറിമാറി വരുന്ന ഭരണാധികാരികൾ ഈ കോളനിയിലേക്ക് വാഹനം എത്തുന്നതിന് ആവശ്യമായ റോഡ് സൗകര്യം നൽകാമെന്ന് വാഗ്ദാനം നൽകി മടങ്ങാനാണ് പതിവ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലയളവിൽ ഇതിനായുള്ള തീവ്ര ശ്രമങ്ങൾ നടന്നെങ്കിലും അവയൊന്നും ഫലം കാണാതെ പോവുകയാണ് ഉണ്ടായത് ഈ പ്രദേശത്തേക്ക് സഞ്ചാരയോഗ്യമായ റോഡ് ഇല്ല എന്നുള്ളത് കൊണ്ട് തന്നെ നിരവധി ജീവനുകളാണ് ഇവിടെ കൊഴിഞ്ഞു പോകുന്നത് ഈ കഴിഞ്ഞ ദിവസവും വീട്ടിൽ കുഴഞ്ഞുവീണ സ്ത്രീയെ സമയബന്ധിതമായി ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തത് മൂലം ഒരു ജീവൻ കൂടി ഒരുമിരിക്കുകയാണ് ഇതോടെ താങ്കൾക്ക് റോഡ് നൽകാമെന്ന് വാഗ്ദാനവുമായി എത്തുന്ന ജനപ്രതിനിധികളിൽ ഇവർക്ക് വിശ്വാസം നഷ്ടമാകുന്നു തങ്ങളാൽ കഴിയും വിധം ഇനിയുള്ള ജീവനെങ്കിലും കൊഴിഞ്ഞു പോകാതിരിക്കാൻ പരിശ്രമിക്കുകയാണ് ഈ ജനത.

Leave a Comment

Your email address will not be published. Required fields are marked *