Timely news thodupuzha

കൊച്ചി – ധനുഷ്കോടി, ടോൾ പിരിവ് ഉപേക്ഷിക്കണം: കേരള കോൺഗ്രസ് (എം)

നേര്യമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാതെ ടോൾ പിരിവ് ആരംഭിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള കോൺഗ്രസ് (എം). നേര്യമംഗലം മുതൽ കുത്തുകുഴി വരെയുള്ള ഭാഗത്ത് നടത്തിയിട്ടുള്ള അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം അപകടങ്ങൾ പെരുകുന്നതായും, ഒട്ടേറെ യാത്രക്കാരുടെ ജീവൻ ഹോമിച്ചതായും യോഗം വിലയിരുത്തി. അപകട വളവുകളിൽ ആനുപാതികമായി സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടാത്തതും, വെള്ളക്കെട്ട് ഉള്ളിടത്ത് പുതിയ കാനയിലൂടെ വെള്ളം ഒഴുകാത്തതു കൊണ്ടും വാസ്തവത്തിൽ അപകടങ്ങൾ വർദ്ധിക്കുകയാണ്. ഇപ്പോഴത്തെ റോഡ് വികസനം കൊണ്ട് കരാറുകാരന് അമിത ലാഭം കിട്ടിയതോഴിച്ചാൽ മറ്റാർക്കും പ്രയോജനമില്ലെന്നും, യാത്രക്കാർക്ക് പുതിയതായി യാതൊരു സൗകര്യങ്ങളും നൽകാത്തതും, ദുരിതങ്ങൾ നിത്യേന ഉണ്ടാകുന്നതുമായ റോഡിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാന നിർമ്മാണത്തിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണ് നിയമപരമായ നടപടികളോ നോട്ടീസോ ഇല്ലാതെ കരാറുകാരൻ വിറ്റഴിച്ചെന്നും, നേരത്തെ റോഡരികിലെ മരങ്ങൾ മുറിച്ചു മാറ്റിയതിലും സമാനമായ അഴിമതി നടന്നിട്ടുണ്ടെന്നും നേരത്തെ പരാതിയുണ്ടായിരുന്നു. അധികൃതരുടെ അനാസ്ഥ മൂലം ഉണ്ടായിട്ടുള്ള അപാകതകൾ പരിഹരിച്ച് യാത്രികർക്ക് കൂടുതൽ സൗകര്യങ്ങളും, സുരക്ഷിതത്വവും ഉറപ്പുവരുത്താതെ ടോൾ പിരിവ് ആരംഭിച്ചാൽ ശക്തമായv സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം അഡ്വ ജോണി നെല്ലൂർ Ex MLA യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ ജോസ് വർഗീസ് അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡണ്ട് ടോമി കെ തോമസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റിയറിങ് കമ്മിറ്റി അംഗം അഡ്വ റോണി മാത്യു, അഡ്വ പോൾ ഡേവിസ്, വി സി മത്തച്ഛൻ, ജിജോ പീച്ചാട്ട്, എ ആർ പൗലോസ്, ലിസി ജോസഫ്, മാത്യു ചേറ്റൂർ, സജി തടത്തിൽ, ജോസഫ് ആന്റണി, ബിനിൽ വാവേലി, ബൈജു വർഗീസ്,ബെന്നി ചിറ്റൂപറമ്പിൽ, ഷാന്റി കോയിക്കകുടി, ബിനോയ് പള്ളത്ത്, പയസ് ആന്റണി, ജോർജ് മുടവുമുകൾ, ജോസ് കൊച്ചുകരോട്ട്, സ്കറിയ തൊടുമേൽ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *