കട്ടപ്പന: രാജ്യത്തകമാനം നടന്നു വരുന്ന ശുചിത്വ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ ശുചിത്വ മിഷൻ ആരംഭിച്ച കൈയോട് കൈ ക്യാമ്പയിന് കട്ടപ്പന നഗരസഭയിൽ തുടക്കമായി. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചരണപരിപാടിയുടെ ഭാഗമായി ചിത്രരചന മത്സരം, ഫുഡ് ബോൾ ടൂർണമെന്റ്, സൈക്കിൾ റാലി, കല്യാണത്തണ്ട് ടുറിസം കേന്ദ്രം നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. ഈ ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ടു ലോഗോ പ്രകാശനം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ നിർവഹിച്ചു. സെക്രട്ടറി അജി കെ തോമസ്, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ്, ഹരിത കർമ സേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കൈയ്യോട് കൈ ക്യാമ്പയിൻ ആരംഭിച്ചു






