
അടിമാലി: ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇരിങ്ങാലക്കുടയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അടിമാലിയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.






